പൃഥിയില്ലാതെ ഓഗസ്റ്റ് സിനിമാസിന്‍റെ ‘കളി’ തുടങ്ങി

ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന കളി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ഒമ്പതാമത്തെ ചിത്രമാണിത്.

നജീം അരങ്ങേറ്റം കുറിക്കുന്നു

ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നജീം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.

സംവിധാന രംഗത്തേക്കുള്ള നജീമിന്‍റെ കടന്നു വരവിനെ വളരെ പ്രതീക്ഷയോടെയാണ് സഹപ്രവര്‍ത്തകര്‍ കാണുന്നത്. നവാഗതരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നതെന്നതും പ്രത്യേകതയാണ്.

ഓഗസ്റ്റ് സിനിമാസില്‍ നിന്ന് പടിയിറങ്ങിയെങ്കിലും ചിത്രത്തിന്‍റെ പോസ്റ്റര്‍ പൃഥിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. നവാഗത സംവിധായകനുള്ള ആശംസ അറിയിക്കാനും പൃഥി മടികാട്ടിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News