സ്‌പെയിനും ഇറാനും പ്രീ ക്വാര്‍ട്ടര്‍ കടമ്പ കടന്നു; കണ്ണീരോടെ ഫ്രാന്‍സിനും മെക്‌സിക്കോയ്ക്കും മടക്കം

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോക കപ്പിലെ മത്സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ സ്‌പെയിനും പ്രതിരോധ തന്ത്രം മെനഞ്ഞ ഇറാനും അണ്ടര്‍17 ക്വാര്‍ട്ടറില്‍ കടന്നു.

ഫ്രാന്‍സിനെ 2-1ന് തോല്‍പ്പിച്ചാണ് സ്‌പെയിന്റെ മുന്നേറ്റമെങ്കില്‍ അതേ സ്‌കോറിന് മെക്‌സിക്കോയുടെ വെല്ലുവിളിയാണ് ഇറാന്‍ അതിജീവിച്ചത്.

ഗുവാഹത്തിയില്‍ നടന്ന പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനെതിരെ ആദ്യം ലീഡു നേടിയത് ഫ്രാന്‍സാണ്. 34ാം മിനിറ്റില്‍ പിന്ററിന്റെ ഗോളിലൂടെ ഫ്രഞ്ച് പട മുന്നിലെത്തുകയായിരുന്നു.

എന്നാല്‍ പത്ത് മിനിറ്റിന് ശേഷം സ്‌പെയിന്‍ ഒപ്പം പിടിച്ചു. 44ാം മിനിറ്റില്‍ മിറാന്‍ഡയായിരുന്നു ഗോള്‍ സ്‌കോറര്‍.

പിന്നീട് രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കുള്ള പാതയിലായി.

പക്ഷേ ഭാഗ്യം പെനാല്‍റ്റിയുടെ രൂപത്തില്‍ സ്‌പെയ്‌നിനൊപ്പമായിരുന്നു. കിട്ടിയ പെനാല്‍റ്റി ആബേല്‍ റൂയിസ് ലക്ഷ്യത്തിച്ചു.മഡ്ഗാവില്‍ നടന്ന പ്രീ ക്വാര്‍ട്ടറില്‍ കളിച്ചത് മെക്‌സിക്കോയാണെങ്കിലും ജയിച്ചത് ഇറാനായിരുന്നു.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഷരീഫി ഇറാനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനുള്ളില്‍ ഇറാന്‍ രണ്ടാം ഗോളും നേടി.

സയ്യദായിരുന്നു ഗോള്‍ സ്‌കോറര്‍. പിന്നീട് ഇറാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ മെക്‌സിക്കോ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി.

37ാം മിനിറ്റില്‍ അതിന്റെ ഫലം കണ്ടു. ഡി ലാ റോസയിലൂടെ മെക്‌സിക്കോ ഒരു ഗോള്‍ തിരിച്ചടിച്ചു.

പക്ഷേ പിന്നീട് ഇറാന്റെ പ്രതിരോധം അവസരം നല്‍കാതെ പിടിമുറുക്കിയപ്പോള്‍ മെക്‌സിക്കോയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here