കാത്തിരിപ്പിന് വിരാമമാകുന്നു; മിസ്റ്റര്‍ എക്‌സ് ആരാണെന്ന് ദീപാവലിക്ക് അറിയാം

മറുവാര്‍ത്തെ പേസാതെ മടിമീതു നീ തൂങ്കിട്.. ഈ ഗാനം പുറത്തിറങ്ങി ഇന്നോളം യൂട്യൂബില്‍ ആസ്വദിച്ചവരുടെ എണ്ണം ഒരു കോടി പത്ത് ലക്ഷം കവിഞ്ഞു.

ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ്ന്‍ മേനോന്‍ ഒരുക്കുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ ഈ ഗാനത്തിന് പിന്നിലെ ഒരു രഹസ്യം ഇന്നും ചുരുളഴിയാതെ കിടക്കുന്നു.

താമരയുടെ മനോഹരമായ വരികളും സിദ്ധ് ശ്രീരാമിന്റെ ശബ്ദവും ഹിറ്റായപ്പോള്‍ എല്ലാവര്‍ക്കും ഓരൊറ്റ ചോദ്യത്തിനുള്ള ഉത്തരമാണ് അറിയേണ്ടിയിരുന്നത്.

എആര്‍ റഹ്മാന്‍, ഹാരിസ് ജയരാജ്, സന്തോഷ് നാരായണന്‍ അങ്ങനെ മിസ്റ്റര്‍ എക്‌സ് ആരാണെന്ന് പലതരത്തിലുള്ള പ്രവചനമാണ് ആരാധകര്‍ നടത്തുന്നത് .

രഹസ്യം അത്ര നിസാരമാവില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍

ചിത്രം പുറത്ത് വരുന്ന അവസര്തതില്‍ മാത്രമെ ഗൗതം മോനോന്‍ ഈ രഹസ്യം പുറത്തുവിടുവെന്നാണ് ആരാധകര്‍ കരുതിയിരുന്നത് . എന്നാല്‍ ദീപാവലിക്ക് ഈ സര്‍പ്രൈസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് സംവിധായകന്‍.

മാത്രമല്ല ദീപാവലി സമ്മാനമായി മറുവാര്‍ത്തയുടെ പുതിയ വേര്‍ഷനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നുണ്ട്.

വലിയ സസ്‌പെന്‍സിനൊടുവില്‍ ഗൗതം മോനോന്‍ പുറത്തുവിടുന്ന രഹസ്യം അത്ര നിസാരമാവില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel