കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സരോജ് പാണ്ഡെ; കണ്ണ് മൂടി കെട്ടി പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കണ്ണ് ചൂഴ്ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ കണ്ണ് മൂടി കെട്ടിയും കൂളിംഗ് ഗ്ലാസ് ധരിച്ചും കോഴിക്കോട് ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ഇനിയും കണ്ണുരുട്ടിയാല്‍ വീട്ടില്‍ കയറി ആ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെകട്ട്രറി സരോജ് പാണ്ഡെയുടെ പ്രസ്താവന.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നും വേണ്ടി വന്നാല്‍ സംസ്ഥാനത്തെ സിപിഐഎം സര്‍ക്കാരിനെ പിരിച്ചു വിടുമെന്നും സരോജ് പാണ്ഡെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News