എന്നും ജനപക്ഷത്ത് ഇടതു സര്‍ക്കാറും മന്ത്രിമാരും; മന്ത്രിമാര്‍ക്ക് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി

എന്നും ജനപക്ഷത്ത് ഇടതു സര്‍ക്കാറും മന്ത്രിമാരും

കൊച്ചി: ധനമന്ത്രി തോമസ് ഐസക്കിനും ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയ്ക്കും എറണാകുളം എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലയില്‍ 7000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനും ആരോഗ്യ രംഗത്തെ മുന്നേറ്റത്തിനും നന്ദിയറിയിച്ചു കൊണ്ടായിരുന്നു സ്വീകരണം

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എറണാകുളം ജില്ലയ്ക്ക് അനുവദിച്ച വന്‍ തുകയ്ക്ക് നന്ദിയറിയിച്ച് കൊണ്ടാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി മന്ത്രിമാരായ തോമസ് ഐസക്കിനും കെ കെ ഷൈലജയ്ക്കും സ്വീകരണം നല്‍കിയത്.

ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 7000 കോടിയുടെ അനുമതി നല്‍കിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊച്ചി കാന്‍സര്‍ സെന്ററിന് 395 കോടി, എറണാകുളം ജന.ആശുപത്രി ക്ക് 77 കോടി, കളമശേരി മെഡിക്കല്‍ കോളേജിന് 368 കോടി എന്നിങ്ങനെ ചരിത്രത്തില്‍ ആദ്യമായാണ് ജില്ലയ്ക്ക് ഇത്രയും കൂടുതല്‍ തുക അനുവദിക്കുന്നത്.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ കെ ഷൈലജ പറഞ്ഞു. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

രാജേന്ദ്ര മൈതാനിയില്‍ നടന്ന സ്വീകരണച്ചടങ്ങ് എം കെ സാനുമാഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് , സി പി ഐ എറണാകുളം ജില്ലാ സെക്രടറി പി.രാജു, ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News