ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണം സംപ്രേഷണം ഇന്ന് പീപ്പിളില്‍

മാതൃഭൂമി അവതരിപ്പിച്ച കൈരളി പീപ്പിള്‍ ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണച്ചടങ്ങ് ദീപാവലി നാളില്‍ പീപ്പിള്‍ ചാനല്‍ സംപ്രേഷണം ചെയ്യും. ഒക്ടോബര്‍ 18-ന് വൈകിട്ട് 6.30 നാണ് സംപ്രേഷണം.

കൈരളി ചെയര്‍മാന്‍ കൂടിയായ പദ്മശ്രീ ഭരത് മമ്മൂട്ടിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. പി. വീരേന്ദ്ര കുമാര്‍ എം. പി. മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര നടന്മാരായ ജോയ് മാത്യു, അബു സലിം, കൈരളി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു.

വെരിക്കോസ് വെയിന്‍ രോഗത്തിന് നൂതനമായ നിവാരണമാര്‍ഗം കണ്ടെത്തിയ ഡോ. എന്‍. രാധാകൃഷ്ണന്‍, വയനാട്ടിലെ കുറിച്യാട്ട് ടെലി മെഡിസിന്‍ സേവനമെത്തിച്ച് അത്ഭുതം സൃഷ്ടിച്ച ഡോ. കെ. ജിതേന്ദ്രനാഥ്, ആലപ്പുഴയില്‍ കമ്യൂണിറ്റി മെഡിസിന്‍ മേഖലയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഡോ. സൈറു ഫിലിപ്പ് എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. വയനാട്ടിലെ അടിയ സമുദായത്തില്‍ നിന്നുള്ള എംബിബിഎസ് വിദ്യാര്‍ത്ഥി കെ. എ. അനൂപിന് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരവും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News