ആരോപണങ്ങള്‍ ഗൗരവമുള്ളത്; സോളാര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളെ തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍.

റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെയും എം എം ഹസ്സന്റെയും വാദങ്ങളെ തള്ളുന്നതാണ് ഡി സതീശന്റെ നിലപാട്. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലും ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, വസ്തുതകള്‍ മനസ്സിലാക്കിയശേഷമേ പ്രതികരിക്കാനാകൂ എന്നായിരുന്നു മറുപടി.

അതേ സമയം സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് ദോഷമുണ്ടാക്കിയില്ലെന്നും കേസ് നേരിടാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോര്‍ട്ട് ഗൌരവമുള്ളതാണെന്ന് വി ഡി സതീശന്‍ പറഞ്ഞത് ശരിയല്ലെന്നും ഹസ്സന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News