മലയാളം സീരിയല്‍ നടി ആഭരണമോഷണക്കേസില്‍ അറസ്റ്റില്‍; അറസ്റ്റിലായത് കണ്ണൂരില്‍ വെച്ച് – Kairalinewsonline.com
DontMiss

മലയാളം സീരിയല്‍ നടി ആഭരണമോഷണക്കേസില്‍ അറസ്റ്റില്‍; അറസ്റ്റിലായത് കണ്ണൂരില്‍ വെച്ച്

ബംഗളൂരുവിലെ വീട്ടില്‍നിന്നു 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്

തലശേരി:മലയാളി സീരിയല്‍ നടി സ്വര്‍ണാഭരണ മോഷണക്കേസില്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനി തനൂജ(24) ആണ് . ബംഗളൂരുവിലെ വീട്ടില്‍നിന്നു 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായത് കണ്ണൂരില്‍ വെച്ച് .

ബംഗളൂരുവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് തനൂജ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണാടകയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്കെത്തിയത്.

ദിവസങ്ങള്‍ക്കു ശേഷം ഇവരെ കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

കവര്‍ച്ചാമുതലുകള്‍ തലശേരി പിലാക്കൂലിലെ സഹകരണ ബാങ്കിന്റെ ശാഖയില്‍നിന്നും കൂത്തുപറന്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നുമായി കണ്ടെത്തി.

To Top