കലാലയ രാഷ്ട്രീയം നിരോധിച്ച ചീഫ് ജസ്റ്റിസിനെ കൊടിതോരണങ്ങള്‍ക്കിടയിലൂടെ നടത്തിച്ച് നിയമവിദ്യാര്‍ഥികള്‍

എറണാകുളത്ത് ലോ കോളജിലെ വിദ്യാർത്ഥി സംഘടനകൾ കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ എതിരേറ്റത് സംഘടനകളുടെ കൊടികൾക്കും തോരണങ്ങൾക്കുമിടയിലൂടെ . വിദ്യാർത്ഥികളുടെ പക പോക്കലിനിരയായത് കോളജിലെ പരിപാടിക്കെത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗാണ്.

`ഇത് ലോ കോളജിന്‍റെ പ്രതികാരം’

വിദ്യാർത്ഥികൾ പ്രതിഷേധിക്കാന്‍ പ്ലക്കാർഡുകളും ബാനറുകലുമൊക്കെ തയാറാക്കിയിരുന്നെങ്കിലും പൊലീസ് ഇടപെടുകയായിരുന്നു. പ്ലക്കാർഡുകളുമായുള്ള കാത്തിരിപ്പ് വിഫലമായെങ്കിലും വിദ്യാർത്ഥി സംഘടനകൾ ശക്തമായ ലോ കോളജ് പരിസരം സംഘടനാ മുദ്രാവാക്യങ്ങൾ എ‍ഴുതിയ ബാനറുകളാൽ മുഖരിതമായിരുന്നു.

`ഇത് ലോ കോളജിന്‍റെ പ്രതികാരം’ എന്ന കുറിപ്പോടെ പ്രചരിച്ച ചീഫ് ജസ്റ്റിസ് തോരണങ്ങൾക്കിടയിലൂടെ നടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ വൈറലാക്കുകയായിരു്നനു. പുസ്തക പ്രകാശന ചടങ്ങിനായി എത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടർന്നുള്ള സംവാദത്തിലും കോടതിയിൽ സ്വീകരിച്ച നിലപാട് ആവർത്തിച്ചു.

നവനീതി പ്രസാദ് സിംഗ് ഉൾപ്പെട്ട ബെഞ്ച് ക‍ഴിഞ്ഞ ദിവസമാണ് കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. കലാലയങ്ങൾ പഠനകേന്ദ്രങ്ങളാണെന്നും രാഷ്ട്രീയ പ്രവർത്തനം കോളജിനു പുറത്ത് നടത്തിയാൽ മതിയെന്നുമായിരുന്നു ഉത്തരവിലെ പരാമർശം.

കോടതി ഉത്തരവിനെതിരെ നിരവധി രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും സമരം ചെയ്യേണ്ടവർ മറൈന്‍ ഡ്രൈവിൽ പോയി ചെയ്യണമെന്നു പറഞ്കു കോടതി നിലപാട് ആവർത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel