മനുഷ്യന്റെ മുഖവും പൂച്ചയുടെ ഉടലുമായി ഒരു ജീവി; ഇതെന്ത് ജന്തുവെന്ന് അത്ഭുതപ്പെട്ട് ലോകം

മനുഷ്യന്റെ മുഖവും പൂച്ചയുടെ ഉടലുമായി ചോരക്കുഞ്ഞിനെപ്പോലെ തോന്നിക്കുന്ന ജീവിയുടെ ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരം.

മലേഷ്യയിലാണ് സംഭവം. പൂച്ചയുടേതെന്നു തോന്നിക്കുന്ന ഉടലില്‍ മനുഷ്യന്റേതിനു സമാനമായ തലയും മുഖവുമാണ് ചിത്രങ്ങളിലൂടെ പ്രചരിക്കുന്ന ഈ ജീവിക്കുള്ളത്.

ജീവിയെ കയ്യിലെടുത്ത് കളിപ്പിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ജീവിയെ കണ്ടെത്തിയെന്നത് കേവലം കെട്ടുകഥ മാത്രമാണെന്നാണ് മലേഷ്യന്‍ പൊലീസ് പറയുന്നത്.

വിരുതനെ തേടുകയാണ് പൊലീസ് ഇപ്പോള്‍

ആരോ വ്യാജമായുണ്ടാക്കിയ ഫോട്ടോയും വീഡിയോയുമാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

എന്തായാലും ഒറിജിനലെന്നു തോന്നിക്കുന്ന ഫോട്ടോയും വീഡിയോയും ഉണ്ടാക്കിയ വിരുതനെ തേടുകയാണ് പൊലീസ് ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News