പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഒപ്പം അഭിനയിക്കാന്‍ ഇഷ്ടമല്ല; മനസ്തുറന്ന് മല്ലിക

മക്കളായി പൃഥ്വിരാജിനും ഇന്ദ്രജിത്തിനു ഒപ്പം അഭിനയിക്കാന്‍ താത്പ്പര്യമില്ലെന്ന് മനസ് തുറന്ന് അമ്മ മല്ലികാ സുകുമാരന്‍.

അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണെങ്കില്‍ ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മല്ലിക.

ചോദ്യം ഭയന്നാണ് തീരുമാനം

ഞങ്ങള്‍ ഒരുമിച്ച് ഒരേസിനിമയില്‍ അഭിനയിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. അമ്മയും മക്കളും കൂടെ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നുള്ള നാട്ടുകാരുടെ ചോദ്യം ഭയന്നാണ് ഇങ്ങനെ തീരുമാനം എടുത്തതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.
ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലും സീരിയലിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി മല്ലികാ സുകുമാരന്‍.

ഖത്തറിലെ ഹോട്ടല്‍ ബിസിനസൊക്കെ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണ്.രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പടത്തില്‍ നല്ലൊരു വേഷമുണ്ടെന്നും മല്ലിക പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here