അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപ് വ്യാജ രേഖയുണ്ടാക്കി; കുരുക്ക് മുറുകും

കൊച്ചി :കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 ന്  ആശുപത്രിയില്‍ ചികിത്സയിലാരുന്നെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് വ്യാജ രേഖയുണ്ടാക്കിയതായാണ്  പൊലീസ് കണ്ടെത്തിയത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് ദിലീപ് വ്യാജരേഖയുണ്ടാക്കിയത്.  ഫെബ്രുവരി 14 മുതല്‍ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ്  ആശുപത്രി അധികൃതര്‍ നല്‍കിയത്.

ദിലീപിന്‍റെ നിര്‍ദ്ദേശ പ്രകാരം ആശുപത്രി രേഖകളില്‍ കൃത്രിമം കാണിച്ചതായി ആശുപ്രത്രി അധികൃതര്‍ പൊലീസിനോട് വെളിപ്പെടുത്തി.

ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരുടെയും ഡോക്റ്ററുടെയും നേ‍ഴ്സിന്‍റെയും മൊ‍ഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

കേസില്‍ നിന്ന് രക്ഷപ്പെടാനും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ദിലീപ് ശ്രമിച്ചെന്നാണ് പൊലീസിന്‍റെ നിഗമനം.

നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ഷൂട്ടിംഗിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here