ആലുവ ആശുപത്രിയില്‍ ദിലീപ് ചികിത്സ തേടിയതെന്തിന്; പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കേസില്‍ ഒന്നാം പ്രതിയായേക്കും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്ക് മുറുകുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ചികിത്സയിലാണെന്ന വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് വ്യക്തമാകുന്നത്.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ദിലീപ് വ്യാജരേഖയുണ്ടാക്കിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം

പനിയ്ക്ക് ചികിത്സ തേടിയതായുള്ള രേഖകളാണ് ദിലീപ് ഉണ്ടാക്കിയത്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ദിലീപിന്റെ ആവശ്യപ്രകാരമാണ് വ്യാജമെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നാല് ദിവസം ചികിത്സ തേടിയതായുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ദിലീപ് വാങ്ങിയത്.

എന്തായാലും അന്വേഷണത്തിലെ നിര്‍ണായക പുരോഗതിയാണുണ്ടായിരിക്കുന്നത്. നടിയെ ആക്രമിച്ചതില്‍ പങ്കില്ലെങ്കില്‍ പിന്നെ എന്തിനാണ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതെന്ന ചോദ്യത്തിന് താരം ഉത്തരം പറയേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News