ഹാര്‍വിയുടെ പീഡനങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര മനസ് തുറക്കുന്നു

ലോകമെമ്പാടുമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന കഥകളാണ്.

ഇതിനോട് അനുബന്ധിച്ച് സാമുഹിക മാധ്യമങ്ങളില്‍ ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ #meetoo എന്ന പേരില്‍ ആരംഭിച്ച ഹാഷ് ടാഗ് ക്യാമ്പെയിന്‍ വൈറലായി മാറി.

പ്രതികരിക്കുകയാണ്  പ്രിയങ്ക

ഈ അവസരത്തില്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെക്കുറിച്ച് ദിനംപ്രതി വരുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ഹോളിവുഡില്‍ ഒരു ഹാര്‍വി വെയ്ന്‍സ്റ്റീന്‍ മാത്രമല്ല ഉള്ളത് ഒരുപാടു പേരുണ്ട്.

അവിടെ മാത്രമല്ല എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

സെക്‌സല്ല അധികാരമാണ് സിനിമാ രംഗത്തെ പ്രധാന പ്രശ്‌നം. ഒരു സ്ത്രീയില്‍ നിന്ന് കവരാന്‍ കഴിയുക അവളുടെ തൊഴില്‍ മാത്രമാണ്.

ചില വമ്പന്‍ പുരുഷ താരങ്ങള്‍ കാരണമാണ് വിനോദ രംഗത്തെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ തകരുന്നത്. അവരുടെ തൊഴിലും റോളുമെല്ലാം കവരുമെന്ന ഭീഷണിയിലാണ് ഈ സ്ത്രീകള്‍ കഴിയുന്നത്.

നമ്മള്‍ ഒറ്റപ്പെട്ടു പോകുന്ന അനുഭവമാണിവിടെ. ഇത്തരം പേടികള്‍ എനിക്കുമുണ്ട്. തോല്‍വിയേക്കുറിച്ചുള്ള ഈ പേടിയാണ് രാത്രികളില്‍ എനിക്ക് കരുത്ത് പകരുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here