ഓടിക്കോണ്ടിരുന്ന കാറിലേക്ക് കുറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണു; ശേഷം ദൃശ്യങ്ങള്‍ പറയും

ഓടിക്കോണ്ടിരുന്ന ഔഡി കാറിന് മുകൡലേക്ക് നടുറോഡില്‍ വച്ച് ക്രെയിന്‍ തകര്‍ന്നു വീണു.

ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 29 കാരനായ യുവാവിന്റെ ഔഡി കാറിലേക്കാണ് നിര്‍മാണസെറ്റില്‍ ഉണ്ടായിരുന്ന ക്രെയിന്‍ തകര്‍ന്നു വീണത്.

വീട്ടില്‍നിന്നും ഓഫിസിലേക്ക് പോവുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് റോഡില്‍വച്ച് യുവാവിന്റെ കാറിലേക്ക് ക്രെയിന്‍ വീണത്.

കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പക്ഷേ അദ്ഭുതം എന്നു പറയട്ടെ കാര്‍ ഓടിച്ചിരുന്ന യുവാവ് ഒരു പോറലുപോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ട ഏവരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News