ഉപഭോക്താക്കള്‍ക്ക് മുട്ടന്‍പണി നല്‍കി ജിയോ

ഉപഭോക്താക്കള്‍ക്ക് വന്‍ വാഗ്ദാനങ്ങളുമയായെത്തിയെ ജിയോ പിന്നോക്കം വലിയുന്നു. ജനപ്രിയ പ്ലാനുകളുടെ റേറ്റ് കൂട്ടിയതിനൊപ്പം കാലാവധി കുറയ്ക്കുകയും ചെയ്തു.

399 രൂപയുടെ ധന്‍ ധനാ ധന്‍ പ്ലാനിന്‍റെ പുതിയ നിരക്ക് 459 രൂപയാണ്. പ്ലാന്‍ കാലാവധി 70 ദിവസമായി ചുരുക്കുകയും ചെയ്തു. പ്ലാന്‍ പ്രകാരം
പ്രതിദിനം ഒരു ജി.ബി ഡാറ്റവീതം 84 ദിവസം ഉപയോഗിക്കാം.

സൗജന്യ കോള്‍, എസ്എംഎസ് എന്നിവയും ഇതോടൊപ്പം ലഭിക്കും. ഒക്ടോബര്‍ 19 മുതല്‍ പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ പ്ലാനില്‍ ചേരാം.

509 രൂപയുടെ പ്ലാന്‍ കാലാവധി 56 ദിവസത്തില്‍നിന്ന് 49 ദിവസമാക്കി കുറച്ചിട്ടുണ്ട്. 90 ദിവസം കാലാവധിയുണ്ടായിരുന്ന 999 രൂപ പ്ലാനിന്‍റെ ഡാറ്റ
സൗജന്യം 90 ജി ബിയില്‍നിന്ന് 60 ജി.ബിയായി കുറച്ചു.

1,999 രൂപ(120 ദിവസ കാലാവധി)യുടെ പ്ലാനിന് 125 ജി.ബിയും 4,999 രൂപയുടെ (കാലാവധി
210 ദിവസം)പ്ലാനിന് 350 ജി.ബിയുമാണ് ഉപയോഗിക്കാന്‍ കഴിയുക. നേരത്തെ ഇത് യഥാക്രമം 155 ജി.ബി, 380 ജി.ബി എന്നിങ്ങനെയായിരുന്നു

അതേസമയം 149 രൂപ പ്ലാനിന്‍റെ ഡാറ്റാ സൗജന്യം രണ്ട് ജി ബിയില്‍ നിന്ന് നാല് ജിബിയായി വര്‍ധിപ്പിച്ചു. 28 ദിവസത്തെ കാലാവധിക്കും മറ്റ്
സൗജന്യങ്ങള്‍ക്കും മാറ്റമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News