ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ അതിക്രമമെന്ന വ്യാജ പ്രചരണത്തിനെതിരെ കേരള പൊലീസിന്റെ പുതിയ പദ്ധതി

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാന്‍ കേരളാ പോലീസിന്റെ പുതിയ പദ്ധതി.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി സുരക്ഷ പ്രശ്‌നങ്ങള്‍ മനസിലാക്കും. ഇതിനായി ജനമൈത്രി ബീറ്റ് ഓഫീസറന്‍മാര്‍ വരും.

അവധി ദിനങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ലോക്‌നാഥ് ബെഹറയുടെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാന്‍ ഉദ്യേശിച്ചാണ് ഇത്തരം ഒരു പദ്ധതി പോലീസ് നടപ്പിലാക്കുന്നത്.

ആദ്യ പടിയായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി സുരക്ഷ പ്രശ്‌നങ്ങള്‍ പോലീസ് മനസിലാക്കും.ഇതിനായി ജനമൈത്രി ബീറ്റ് ഓഫീസറന്‍മാരെ നിയോഗിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടികള്‍ സ്വീകരിക്കണം.

അവധി ദിനങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ യോഗം ഡി വൈ എസ് പി മാര്‍ മുന്‍കൈയ്യെടുത്ത് വിളിച്ച് ചേര്‍ക്കണം.ജില്ലാ ഭരണകൂടത്തിന്റെയും,തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ഒത്തുചേരലും ,സാസ്‌കാരിക പരിപാടികളും സംഘടിപ്പിക്കണം.

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അതിക്രമത്തിന് വിധേയരാകുന്നു എന്ന വ്യാജ പ്രചരണത്തെ പൊളിക്കാന്‍ ഉദ്യേശിച്ചാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News