ദാവൂദ് ഇബ്രാഹിമിന്റെ വസ്തുക്കള്‍ ലേലത്തില്‍

അധോലോകനായകനും പിടികിട്ടാപുളളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വസ്തു വകകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് പത്രങ്ങളിലൂടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 14 നാണ് ലേലം നടക്കുക.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ മുംബൈയിലെ വസ്തുവകകള്‍ ലേലം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്ര ധനമന്ത്രാലയമാണ് ദാവൂദിന്റെ വസ്തുക്കള്‍ ലേലം ചെയ്യാനൊരുങ്ങുന്നത്.

നേരത്തേ സിബിഐ പിടിച്ചെടുത്ത സ്വത്തുക്കളില്‍ അഞ്ച് എണ്ണമാണ് ലേലത്തിന് വയ്ക്കുന്നത്. നവംബര്‍ 14 നു നടക്കുന്ന ലേലവുമായി ബന്ധപ്പെട്ട് ധനമന്ത്രാലം മാധ്യമങ്ങളില്‍ പരസ്യം നല്‍കിക്കഴിഞ്ഞു.

മുംബൈ പക്‌മോഡിയ തെരുവിലെ ധമര്‍വാല കെട്ടിടത്തിലെ അഞ്ച് മുറികള്‍ , ഹോട്ടല്‍ റോണക്ക് അര്‍ഫോസ് , മുഹമ്മദാലി റോഡിലെ ഷബ്നം ഗസ്റ്റ് ഹൗസ്, പേള്‍ ഹാര്‍ബര്‍ ബില്‍ഡിംഗ്, ഔറംഗസീബ് ജില്ലയിലെ 600 ചതുരശ്ര അടി ഫാക്ടറി സ്ഥലം എന്നിവയാണ് ലേലം ചെയ്യുന്നത്. 5.54 കോടി രൂപയാണ് ലേലത്തിന്റെ അടിസ്ഥാന തുക. സ്മഗിളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്ട് പ്രകാരമാണ് വസ്തുക്കള്‍ ലേലം ചെയ്യുന്നത്.

രാജ്യം വിടുന്ന എണ്‍പതുകളുടെ അവസാനം വരെ ദാവൂദ് താമസിച്ചിരുന്നത് ധര്‍മ്മവാല കെട്ടിടത്തിലാണ്. അടുത്തിടെ പിടിയിലാകുന്നതുവരെ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ ഇവിടെ താമസിച്ചിരുന്നു.

1980കളില്‍ ദാവൂദിന്റെ അമ്മ ആമിനാബിയും കസ്‌കറും ചേര്‍ന്ന് അബ്സുകള്‍ ഹുസൈന്‍ ധര്‍മ്മവാല എന്നയാളില്‍ നിന്ന് വാങ്ങിയതാണ് ഈ കെട്ടിടം.

സി ബി െഎ പിടിച്ചെടുത്ത വസ്തുവകകളില്‍ ചിലത് 2015ല്‍ ലേലത്തിന് വെച്ചിരുന്നെങ്കിലും ലേലം പിടിച്ചവര്‍ക്ക് നിശ്ചിത സമയത്തിനുളളില്‍ പണം നല്‍കാല്‍ കഴിഞ്ഞിരുന്നില്ല. ഇതുള്‍പ്പടെയുളള വസ്തുവകളാണ് നവംബര്‍ 14 നു ലേലം ചെയ്യുക. പിടികിട്ടാപുളളിയായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News