തവളയുടെ അന്നനാളത്തില്‍ നിന്നും പുറത്തേക്ക് നോക്കുന്ന പാമ്പിന്റെ ദയനീയ ഭാവം

തവളയുടെ അന്നനാളത്തില്‍ നിന്നു തല മാത്രം പുറത്തേക്കു കാണുന്ന വിധത്തില്‍ ദയനീയമായി നിലവിളിക്കുന്ന മുഖഭാവത്തോടെ പാമ്പ്.
പാമ്പിനെ വിഴുങ്ങുന്ന തവളയുടെ ചിത്രം വൈറലാകുന്നു.

തവളയുടെ വായില്‍ നിന്നും ദയനീയമായി പുറത്തേക്ക് നോക്കുന്ന
പാമ്പിന്റെ മുഖമാണ് ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ”One Last Scream Into the Abysssss. എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരാണ് എടുത്തതെന്ന് വ്യക്തമല്ല.

എന്നാല്‍ ചിത്രത്തിലെ പാമ്പിന്റെ ദയനീയമായ മുഖമാണ് ശ്രദ്ധേയമാകുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നു പകര്‍ത്തിയ ചിത്രമാണിതെന്നാണ് നിഗമനം.  ചിത്രത്തില്‍ കാണുന്ന ഭീമാകാരനായ പച്ചത്തവള ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും മാത്രം കാണപ്പെടുന്നവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News