എസ്എഫ്ഐ തീവ്രവാദിസംഘടനയെന്ന് തമിഴ്‌നാട്ടില്‍ പോലീസിന്റെ പ്രചാരണം; സംഘടനയില്‍ ചേര്‍ന്നാല്‍ കള്ളക്കേസ് എടുക്കുമെന്നും ഭീഷണി

എസ്എഫ്ഐ തീവ്രവാദിസംഘടനയെന്ന് തമിഴ്‌നാട്ടില്‍ പോലീസിന്റെ പ്രചാരണം; സംഘടനയില്‍ ചേര്‍ന്നാല്‍ കള്ളക്കേസ് എടുക്കുമെന്നും ഭീഷണി
എസ് എഫ് ഐ തീവ്രവാദിസംഘടനയെന്ന് തമിഴ്‌നാട്ടില്‍ പോലീസിന്റെ പ്രചാരണം.കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ എരുമാടിലാണ് സംഭവം.

എസ് എഫ് ഐ യില്‍ ചേര്‍ന്നാല്‍ കള്ളക്കേസെടുക്കുമെന്ന ഭീഷണിയുള്ളതായും വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍.എബിവിപിയുടെ മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് സ്‌കൂളിലെത്തി പോലീസ് പറഞ്ഞതായായും വിദ്യാര്‍ത്ഥികള്‍.

വയനാടിനോട് ചേര്‍ന്ന തമിഴ്‌നാട് ഗൂഡല്ലൂല്‍ താലൂക്കിലെ എരുമാട് സ്‌കൂള്‍ ജംഗ്ഷന്‍ എന്ന സ്ഥലത്ത് എസ് എഫ് ഐ കൊടി സ്ഥാപിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് പോലീസ് സമീപത്തെ സ്‌കൂളിലെത്തിയത്.

എസ് എഫ് ഐ യില്‍ അംഗങ്ങളായി എന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ വിളിച്ചുകൊണ്ടുപോയി
ഭീഷണിപ്പെടുത്തി.എ ബി വി പിയില്‍ അംഗങ്ങളാകാനും എസ് എഫ് ഐ തീവ്രവാദസംഘടനയാണെന്നും പോലീസ് പറഞ്ഞു.

എരുമാട് പോലീസ് സ്റ്റേഷനിലെ എസ് ഐ ഉള്‍പ്പെടെ ഇതിന് നേതൃത്വം നല്‍കി. തുടര്‍ന്നും പോലീസിന്റെ ഭീഷണികളുണ്ടാകുന്നതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുവിദ്യാര്‍ത്ഥികളെ പോലീസ് ജീപ്പില്‍ സ്റ്റഷനിലേക്ക് കൊണ്ടുപോവുകയും രണ്ടുമണിക്കൂറോളം സ്റ്റേഷനിലിരുത്തുകയും എസ് എഫ് ഐയില്‍ പ്രവര്‍ത്തിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് സി പി ഐ എം നേതൃത്വത്തില്‍ പ്രദേശത്ത് പൊതുയോഗം സംഘടിപ്പിച്ചിരുന്നു.ഇതിന്റെ പേരില്‍ നിരവധിപേര്‍ക്കെതിരെ
പോലീസ് കേസെടുക്കുകയും ചെയ്തു. പോലീസ് നടപടികളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് പുരോഗമന പ്രസ്ഥാനങ്ങളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here