കാമ്പസുകളില്‍ ജനാധിപത്യ വേദികളെ സര്‍ഗാത്മകമാക്കാന്‍ എസ്എഫ് ഐ ശില്‍പ്പശാല

നേതൃത്വത്തില്‍ ശില്‍പ്പശാല നടത്തി.സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു. എസ്എന്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് ഇ എംഎസിനെ കൊണ്ടുവരുന്നത്
കെ എസ് യുക്കാര്‍ എതിര്‍ത്തതും പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍സാര്‍ കെ എസ് യുവിന്റെ തെറ്റായ ബോധത്തെ തിരുത്തി ഇഎംഎസ്സിനെ കോളേജിലേക്ക് വരവേറ്റതുമായ അനുഭവം എംഎ ബേബി പങ്കുവെച്ചു.

ക്യാമ്പസ്സുകളെ ജനാധിപത്യ വിദ്ധ്യാര്‍ത്ഥി രാഷ്ട്രീയം അനിവാര്യമാണെന്നു പറഞ്ഞാണ് താന്‍ പഠിച്ച കാലത്തെ കെ.എസ്.യു കാരുടെ കുപ്രചരണങളെ കുറിച്ചും എസ്എന്‍ കോളേജ് യൂണിയന്‍  ഉദ്ഘാടനത്തിന് ഇ എംഎസിനെ കൊണ്ടുവരുന്നത് കെഎസ്യുക്കാര്‍ എതിര്‍ത്തതും പ്രിന്‍സിപ്പല്‍ ശ്രീനിവാസന്‍സാര്‍ കെഎസ്യുവിന്റെ തെറ്റായ ബോധത്തെ തിരുത്തി ഇഎംഎസ്സിനെ കോളേജിലേക്ക്
വരവേറ്റതുമായ അനുഭവം എംഎ ബേബി പങ്കുവെച്ചു.

ശില്‍പ്പശാലയ്ക്ക് മുന്നോടിയായി വിദ്ധ്യാര്‍ത്ഥിയായ ബാലപ്രസാദിന്റെ വയലിന്‍ മ്യൂസിക്ക് വിദ്ധ്യാര്‍ത്ഥികളിലും ഉത്ഘാടകനായ എം.എ ബേബിയേയും ആവേശഭരിതരാക്കി.സദസ്സൊന്നാകെകയ്യടിച്ചാണ് പിന്തുണ നല്‍കിയത്
ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 20 കോളേജുകളില്‍ 19 എണ്ണത്തിലും വിജയിച്ചത് എസ്എഫ്ഐ സാരഥികളായിരുന്നു.കൊല്ലം എസ്എന്‍ കോളേജ് ഉള്‍പ്പടെ 6 കോളേജുകളിലെ യൂണിയനെ നയിക്കുന്നത് എസ്എഫ്ഐ നേതാക്കളായ പെണ്‍കുട്ടികളാണ്.

ശില്പശാലയില്‍ പങ്കെടുത്തതില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു എന്നതും ശ്രദ്ധേയമായി. മുദ്രാവാക്യം വിളികളുടെ
ആവേശംജ്വലിച്ച അന്തരീക്ഷത്തില്‍ ഓരോ കോളേജിലേയും യൂണിയന്‍ ഭാരവാഹികള്‍ വേദിയിലെത്തി എംഎ ബേബിയുടേയും മറ്റ് വിശിഷ്ടാതിഥികളുടേയും കയ്യില്‍ നിന്ന് എസ്എഫ്ഐ യുടെ  ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel