ദിലീപിന്റെയും മഞ്ജുവാര്യര്യുടെയും മകള്‍ മീനാക്ഷി സൂപ്പറാ; മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോ വൈറല്‍

മലയാള സിനിമ ഇന്ന് താരമക്കളാല്‍ സമ്പന്നമാണ്. പ്രമുഖ താരങ്ങളുടെയെല്ലാം മക്കള്‍ വെളളിത്തിര കീഴടക്കിക്കഴിഞ്ഞു. അതിനിടയിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളുടെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മീനാക്ഷി ഗിത്താര്‍ വായിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. ഗിത്താര്‍ വായനയ്ക്കു പുറമേ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് തകര്‍ക്കുകയാണ് മീനാക്ഷി.

സുഹൃത്തുക്കളിലാരോ ഷൂട്ട് ചെയ്ത വിഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്തായാലും യൂടുബില്‍ വീഡിയോ വന്‍ തരംഗമായിരിക്കുകയാണ്.

നിഷ്‌കളങ്കമായി ചിരിക്കുന്ന മീനാക്ഷി സന്തോഷവതിയായാണ് വീഡിയോയില്‍ കാണുന്നത്. മീനാക്ഷി വെള്ളിത്തിരയിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് ദിലീപ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News