ആമിര്‍ഖാനെ തൊട്ടുകളിച്ചു; കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു

മമ്മൂട്ടിയും മോഹന്‍ലാലിനെയും വരെ പരിഹസിച്ച കെആര്‍കെ മലയാളികള്‍ക്ക് സുപരിചിതനാണ്. നാക്കിന് എല്ലില്ലാത്ത ഇയാള്‍ മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ മുന്‍പ് സോഷ്യല്‍ മീഡിയ വഴി അസഭ്യ വര്‍ഷം ചൊരിഞ്ഞിരുന്നു
.

ഏറ്റവും ഒടുവില്‍ അമീര്‍ ഖാനും അദ്ദേഹത്തിന്റെ പുതിയ ചിത്രമുമാണ് കെ ആര്‍ കെയുടെ നാക്കിനു മുന്നില്‍ കുടുങ്ങിയത്.അമീര്‍ ഖാന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ
വെളിപ്പെടുത്തുകയായിരുന്നു.

സഹികെട്ട ആമീര്‍ ഖാന്‍ തന്നെ ഇയാള്‍ക്കെതിരെ നിയപരമായി പരാതി നല്‍കി. ഒടുവില്‍ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ ഇടപെട്ട് പൂട്ടി.
മുന്‍പ് മലയാളികളുടെ സുപ്പര്‍ താരങ്ങള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ മലയാളികള്‍ ഇയാളുടെ അക്കൗമ്ടില്‍ പൊങ്കാലയിടുകയായിരുന്നു. അന്ന് മാപ്പു പറഞ്ഞാണ് ഇയാള്‍ പ്രശ്‌നങ്ങളില്‍ നിന്നും തലയൂരിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here