നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം എന്ന്; ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടോ; പ്രതികരണവുമായി ആലുവ റൂറല്‍ എസ് പി

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവിലെത്തി നില്‍ക്കുമ്പോ‍ഴാണ് പ്രതികരണവുമായി അന്വേഷണ സംഘത്തിലെ പ്രമുഖനും ആലുവ റൂറല്‍ എസ് പിയുമായ എ വി ജോര്‍ജ് രംഗത്തെത്തിയത്.

നടിയെ ആക്രമിച്ച കേസിലെ  കുറ്റപത്രം എന്ന് സമർപ്പിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എ വി ജോർജ് വ്യക്തമാക്കി. അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

കൂടുതൽ പേരുടെ മൊഴി

കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്നും കൂടുതൽ പേരുടെ മൊഴി എടുക്കുമോ എന്ന് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ അന്വേഷണ സംലത്തിന് മേൽ സമ്മർദ്ദമില്ലെന്നും എ വി ജോര്‍ജ് വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here