ആര്‍ത്തവ രക്തത്തിന്റെ നിറം നീലയല്ല; രക്തനിറവുമായി ആദ്യ സാനിറ്ററി പാഡ് പരസ്യം

ആര്‍ത്തവം എന്നത് ജീവികളുടെ വംശം തന്നെ നിലനിന്നു പോകുന്നതിന് ആവശ്യമായ ഒരു പ്രധാന ജൈവീക പ്രക്രിയയാണ്.

എന്നാല്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടു പല കാര്യങ്ങളും തുറന്ന് സംസാരിക്കാനുള്ള വിമുഖത സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

അതിന് പ്രധാന ഉദാഹരണമാണ് സാനിട്ടറി നാപ്ക്കിനുകളുടെ പരസ്യം. ഇക്കാലമത്രയും വിവിധ സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡുകള്‍ അവരുടെ പരസ്യങ്ങളില്‍ ആര്‍ത്തവരക്തത്തിന്റെ നിറത്തിന് പകരം നീലനിറത്തിലുള്ള മഷിയായിരുന്ന കറയാണ് ഉപയോഗിച്ചിരുന്നത്.

ചുവന്ന ദ്രാവകം ഉപയോഗിച്ച്  പരസ്യം

എന്നാല്‍ ആദ്യമായി ചുവന്ന ദ്രാവകം തന്നെ ഉപയോഗിച്ച്  പരസ്യം പുറത്തിറങ്ങിയിരിക്കുന്നു.

യുകെയിലെ പ്രമുഖ ഫെമിനൈന്‍ ഹൈജിന്‍ ബ്രാന്‍ഡായ ബോഡിഫോമിന്റെ ഇത്തരത്തിലൊരു പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ആര്‍ത്തവം സാധാരണമാണ്, അത് അങ്ങനെ തന്നെ കാണിക്കുകയും വേണം.

വെറും പരസ്യവാചകമായി മാത്രം ഇതിനെ കണ്ടാല്‍പോര എന്നാണ് ബോഡി ഫോം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here