മൃതദേഹത്തെയും ബലാത്സംഗം ചെയ്യുന്നവര്‍; മരിച്ച ഭാര്യയെ ഒരു നോക്കുകാണാന്‍ മോര്‍ച്ചറിയിലെത്തിയ ഭര്‍ത്താവ് കണ്ടത്

അകാലത്തില്‍ മരിച്ചു പോയ തന്റെ പ്രിയതമയെ ഒരു തവണ കൂടി കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയതാണ് ഭര്‍ത്താവ്. അപ്പോള്‍ കണ്ട കാ‍ഴ്ച ഭാര്യയുടെ വേര്‍പാടിന്‍റെ വേദനയെയും കടത്തി വെട്ടുന്നത്.

മെയില്‍ നഴ്സിന്റെ പീഡനത്തിന് വിധേയയാകുന്ന തന്‍റെ ഭാര്യയുടെ വിറങ്ങലിച്ച ശരീരം. സമനില വീണ്ടെടുത്ത ഭര്‍ത്താവ് ഒട്ടും താമസിക്കാതെ ഈ മഹാപാപിയെ തല്ലിച്ചതയ്ക്കുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

മെയില്‍ നഴ്സിന്‍റെ ക്രൂരത

തിങ്കളാഴ്ച രാത്രി നോര്‍ത്ത് വെസ്റ്റ് അര്‍ജന്റീനയിലെ ഒറാനിലുള്ള സാന്‍ വിന്‍സെന്റെ ഡി പോള്‍ ഹോസ്പിറ്റലിലായിരുന്നു ഈ നീചസംഭവം അരങ്ങേറിയത്. ഹോസ്പിറ്റല്‍ ഡി ക്ലിനിക്കാസില്‍ വച്ച്‌ ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് മരിച്ച യുവതിയെയാണ് മെയില്‍ നഴ്സ് ബലാത്സംഗം ചെയ്തത്.

മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഹോസ്പിറ്റല്‍ ബില്‍ അടയ്ക്കാന്‍ പോയ നേരത്തായിരുന്നു പീഡനം അരങ്ങേറിയത്. മോര്‍ച്ചറിയിലേക്ക് ചെന്ന താന്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടതെന്നും തുടര്‍ന്ന് മെയില്‍ നഴ്സിനെ നന്നായി മര്‍ദിച്ചെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് വെളിപ്പെടുത്തുന്നു.

താന്‍ ഒരു സ്വപ്ന സമാനമായ അവസ്ഥയിലായിരുന്നുവെന്നും ആ ഉന്മാദാവസ്ഥയില്‍ അറിയാതെ ചെയ്ത് പോയ കുറ്റമാണിതെന്നാണ് മെയില്‍ നഴ്സ്പൊലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നും ശക്തമായ അടി കിട്ടി താന്‍ ഞെട്ടിത്തരിക്കുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.കഴിഞ്ഞ മേയില്‍ അര്‍ജന്റീനയിലെ ഒരു മോര്‍ച്ചറിയില്‍ നുഴഞ്ഞ് കയറി സ്ത്രീയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News