സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്; ആത്മഹത്യാശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ്

കൊല്ലം: കൊല്ലത്ത് സ്വകാര്യ സ്‌കൂളിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നും വീണ് വിദ്യാര്‍ഥിനിയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്

ട്രിനിറ്റി ലെസിയ സ്‌കൂളിലെ പത്താംക്ലാസ് ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിനിയെ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയിക്ക് മാറ്റി.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനി എല്‍പി ബ്ലോക്കിലെ മൂന്നാം നിലയില്‍ നിന്ന് താഴെ വീഴുന്നത് സ്‌കൂളിലെ മറ്റ് കുട്ടികളാണ് കണ്ടത്.

അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിന് ഒരു മണിക്കൂര്‍ മുന്‍പ് അധ്യാപിക കുട്ടിയെ ക്ലാസിലെത്തി സ്റ്റാഫ് റൂമിലേയ്ക്ക് വിളിച്ചുകൊണ്ട് പോയിരുന്നു.

മറ്റ് കഌസിലെ വിദ്യാര്‍ത്ഥികളുമായുണ്ടായ തര്‍ക്കത്തെ കുറിച്ച് ചോദിക്കാനാണ് അധ്യാപിക വിളിപ്പിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
അധ്യാപിക ശകാരിച്ചിതിനെ തുടര്‍ന്നുണ്ടായ വിഷമത്തില്‍ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here