റെയില്‍വേ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു; ഇനി യാത്രാ സമയം കുറയും

ദില്ലി: ദീര്‍ഘദൂര യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതി.

500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനമെന്നാണു സൂചന.

പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വരും. ഇതോടെ ദീര്‍ഘദൂര യാത്ര പോകുന്നവര്‍ക്ക് 15 മിനിറ്റു മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയം ലാഭിക്കാമെന്നാണു റെയില്‍വെ പറയുന്നു.

ആദ്യഘട്ടത്തില്‍ അന്‍പതോളം ട്രെയിനുകളാണ് ഇതിനായി പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel