കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം;  അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്

കൊല്ലം: കൊല്ലത്ത് 10ാം ക്‌ളാസ്സുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പോലീസ് രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു.

സിന്ധു,ക്രെസന്റ് എന്നീ അദ്ധ്യാപികമാര്‍ക്കെതിരെയാണ് കേസ്. കുട്ടിയെ അദ്ധ്യാപിക മര്‍ദ്ദിച്ചുവെന്ന മറ്റൊരു രക്ഷകര്‍ത്താവിന്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മൊഴി എടുക്കാന്‍ സാധിക്കാത്തതിനാല്‍ പിതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഇളയ മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തി ശിക്ഷണ നടപടി സ്വീകരിച്ച സിന്ധു എന്ന ആദ്ധ്യാപികയ്ക്ക് എതിരെ നേരത്തെ പരാതി പറഞ്ഞിരുന്നു, ശിക്ഷണം തുടരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോയ മൂത്ത മകളെ സിന്ധു എന്ന അദ്ധ്യാപിക മാനസ്സികമായി പീഡിപ്പിച്ചതായും പിതാവ് മൊഴി നല്‍കി.

ഇതാണ് തന്റെ മകള്‍ മാനസ്സിക സമ്മര്‍ദ്ദത്തില്‍പ്പെട്ട് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്ന് പിതാവ് പറയുന്നത്.

അദ്ധ്യാപികമാരെ പോലീസ് ചോദ്യംചെയ്യും.സ്‌കൂളില്‍ പോലീസ് തെളിവെടുപ്പ് നടത്തും,511,305,34 ഐ.പി.സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേ സമയം തന്റെ മകനെ കെമിസ്ട്രി ലാബില്‍ വെച്ച് മറ്റൊരദ്ധ്യാപിക തല്ലിയെന്ന് ആരോപിച്ച് കൊല്ലം ഇളമ്പള്ളൂര്‍ സ്വദേശിനി രൂപ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതരില്‍ ഉടന്‍പോലീസ് റിപ്പോര്‍ട്ട് വാങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News