ദിലീപ് കേസില്‍ കുറ്റപത്രം ഉടന്‍; കുരുക്കാന്‍ പഴുതടച്ച് പൊലീസ്

കൊച്ചി നടിയെ ആക്രമിച്ച കേസി്ല്‍ എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രമായിരിക്കും പൊലീസ് സമര്‍പ്പിക്കുക.

കഴിഞ്ഞ ദിവസം ചേര്‍ന്ന അന്വേഷണ സംഘത്തിന്‍ ഉന്നത തല യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി.

നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ചികിത്സയില്‍ ആണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമങ്ങള്‍ പൊലീസ് പൊളിച്ചിരുന്നു. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് എ വി ജോര്‍ജ് അറിയിച്ചിരിന്നു.

ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ ദിലീപ് പതിനൊന്നാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമായിരുന്നു.

എന്നാല്‍ പുതിയ കുറ്റപത്രത്തില്‍ ദിലീപ് ഒന്നും സുനി രണ്ടും പ്രതിയാകും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണ് ഗൂഡാലോചനയെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ തീരുമാനം
ദിലീപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here