ബോഫേഴ്സ് അഴിമതി: പുനപരിശോധിക്കാനൊരുങ്ങി സിബിഐ; കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി

ഡല്‍ഹി: ബോഫേഴ്സ് അഴിമതി സിബിഐ പുനപരിശോധിക്കാനൊരുങ്ങുന്നു. സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് സിബിഐ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി.

2005 മെയ് 31നാണ് ബോഫേഴ്സ് കേസില്‍ അഴിമതി നടന്നിട്ടില്ലന്ന് ദില്ലി ഹൈക്കോടതി കണ്ടെത്തിയത്, എന്നാല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി ഹൈക്കോടതി ഉത്തരിവിനെ ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ്, ഇത് സംബംന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി സിബിഐ കഴിഞ്ഞ ദിവസം കത്തയക്കുകയും ചെയ്തു.

മൈക്കിള്‍ ഹെര്‍ഷ്മാന്‍ എന്ന സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ അന്വേഷണത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ഒരു സകാര്യ ചാനലിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു, രാജീവി ഗാന്ധിയുടെ പേരില്‍ സ്വിസ് ബാങ്ക് അക്കൗണ്ടും കണ്ടെത്തിയിരുന്നെന്നും, തോക്ക് വാങ്ങുന്നതില്‍ അഴിമതി നടത്തിയ പണം ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നുമാണ് ഹെര്‍ഷ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഇത് കോണ്‍്ഗസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റിയും അന്വേഷിക്കണമെന്നാണ് സിബിഐ ആവശ്യം. 2005ല്‍ ദില്ലി ഹൈക്കോടതി വിധി വന്നതിന് ശേഷം പലതവണ കേസില്‍ പുനപരിശോധന വേണമെന്ന് സിബിഐ് ആവശ്യപ്പെട്ടിരുന്നെങ്കിലും യുപിഎ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നെന്നും സിബിഐ അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News