ദിലീപിന്റെ സ്വകാര്യ സുരക്ഷാ സേന വാഹനം പോലീസ് കസ്റ്റഡില്‍

ദിലീപിന്റെ സുരക്ഷാ സേനയുടെ വാഹനം പോലീസ് കസ്റ്റഡില്‍ എടുത്തു. കൊട്ടാരക്കര പോലീസാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് സംരക്ഷണം നല്‍കുന്നത്.

ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം.

ഇന്നലെ ദിലീപിന്റ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് തണ്ടര്‍ഫോഴ്‌സ് എന്നെഴുതിയ നിരവധി സുരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നു. ഗോവ രജിസ്‌ട്രേഷനുള്ള കാറുകളിലൊന്നില്‍ തലപ്പാവ് ധരിച്ച സിഖ് വംശജരും സഫാരി സൂട്ടണിഞ്ഞ സുരക്ഷാഭടന്‍മാരുമടക്കം വാഹനത്തില്‍ നിന്നിറങ്ങുകയും 20 മിനുറ്റോളം ദിലീപിന്റെ വീട്ടില്‍ ചിലവഴിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News