സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി സുധീരന്‍; ഉമ്മന്‍ചാണ്ടിക്ക് ജാഗ്രതകുറവുണ്ടായി; കേസിനെ രാഷ്ട്രീയമായി നേരിടേണ്ടതില്ലെന്നും സുധീരന്‍

തിരുവനന്തപുരം: സോളാര്‍ ഇടപ്പാടില്‍ ഉമ്മന്‍ചാണ്ടിക്ക് വി എം സുധീരന്റെ രൂക്ഷ വിമര്‍ശനം. കേസിനെ രാഷ്ട്രീയമായി നേരിടുന്നതിനോട് യോജിപ്പില്ലെന്ന് സുധീരന്‍ തുറന്നടിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷട്രീയ സമിതി യോഗത്തിലാണ് സുധീരന്റ വിമര്‍ശനം. സോളാര്‍ ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ജാഗ്രത പാലിച്ചിെല്ലെന്നും സുധീരന്‍ പറഞ്ഞു.

പ്രത്യേക സമരപരിപാടി സംഘടിപ്പിക്കില്ല

അതേസമയം സോളാര്‍ കേസിനെതിരെ പ്രത്യേക സമരപരിപാടി സംഘടിപ്പിക്കില്ലെന്ന് കെപിസിസി താല്‍കാലിക അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു.കേസിനെ ഒറ്റക്കെട്ടായി നേരിടും ലൈംഗിക ആരോപണങള്‍ വിശ്വസിക്കുന്നില്ല.

സോളാര്‍ കേസ് കൈകാര്യം ചെയ്തതില്‍ വിഴ്ച പറ്റിയിടുണ്ടെന്നും മറ്റു കാര്യങ്ങള്‍ നിയവിദ്ധഗ്ധരുമായി കൂടിയാലോചിച്ച ശേഷമ തീരുമാനിക്കുമെന്നും ഹസ്സന്‍ പറഞ്ഞു. കേസ് നിലനില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയംസോളാര്‍ വിഷയത്തില്‍ താന്‍ പറഞ്ഞതല്ല മാധ്യമങ്ങളില്‍ വന്നതെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍ പറഞ്ഞു.

യോഗത്തില്‍ വി എം സുധീരന്‍റെ വിമര്‍ശനങ്ങളെ എം ഐ ഷാനവാസ് ചോദ്യം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളെ തേജോധവം ചെയ്യാന്‍ തെരുവിട്ട് കൊടുക്കില്ലെന്നും ഷാനവാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News