ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണോ; ആര്‍ ബി ഐയുടെ പുതിയ നിലപാട് ഇങ്ങനെ

ദില്ലി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ നിലപാട് മാറ്റി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന നിലപാട് മണിക്കുറുകള്‍ക്കകമാണ് ആര്‍ ബി ഐ മാറ്റിയത്.

കേന്ദ്ര സമ്മര്‍ദ്ദമോ?

ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായി ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചുകൊണ്ടുളള പുതിയ ഔദ്യോഗിക വിശദീകരണം റിസര്‍വ് ബാങ്ക് പുറത്തിറക്കി. കേന്ദ്രത്തിന്റെ സമ്മര്‍ദത്തെതുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017ലെ കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് ജൂണ്‍ ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനം ചൂണ്ടികാണിച്ചാണ് കേന്ദ്രബാങ്കിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel