“കേന്ദ്ര ഭരണത്തിന്റെ തണലില്‍ എത്ര കോടി രൂപ ഒഴുക്കിയാലും ബി.ജെപിയെ കേരള ജനത അടുപ്പിക്കില്ല”; കോടിയേരി നയിക്കുന്ന ജനജാഗ്രതാ യാത്രക്ക് മഞ്ചേശ്വരത്ത് ആവേശത്തുടക്കം

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കമായി . സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു.

ബി ജെ പി ജ ന രക്ഷായാത്ര നടത്തേണ്ടത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ഡി. രാജ പറഞ്ഞു കേന്ദ്ര ഭരണത്തിന്റെ തണലിൽ കോടിക്കണക്കിന് രൂപ ഒഴുക്കിയാലും ബി.ജെ.പി.യെ ‘ കേരള ജനത അടുപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി

മഞ്ചേശ്വരം ഉപ്പളയിൽ നടന്ന ആവേശോജ്വലമായ ചടങ്ങിലാണ് എൽ.ഡി. എഫ് ജനജാഗ്രതാ യാത്രക്ക് തുടക്കമായത് .

മോദി സർക്കാർ പാവപ്പെട്ടവർക്കൊപ്പമല്ലെന്നും കോർപ്പറേറ്റുകൾക്കൊപ്പം ആണെന്നും ഡി രാജ പറഞ്ഞു .ബി ജെ പി ഭരിക്കുന്ന ഗുജറാത്ത് ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ബി.ജെ.പി. ജനരക്ഷാ യാത്ര നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു .

ബി ജെ പി ജാഥ കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലന്ന് ജാഥാ ലീഡർ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . കേന്ദ്ര ഭരണത്തിന്റെ തണലിൽ എത്ര കോടി രൂപ ഒഴുക്കിയാലും ബി.ജെപി യെ കേരള ജനത അടുപ്പിക്കില്ല.

മോദി ഭരണത്തിൽ അഛാദിൻ അല്ല ബച്ചാ ദിൻ ആണെന്നും അമിത് ഷായുടെ മകന്റെ അഴിമതി ചൂണ്ടിക്കാട്ടി കോടിയേരി പരിഹസിച്ചു .ബി.ജെ.പി. പ്രവർത്തകർ കണ്ണ് ചൂഴ്ന്നെടുക്കാൻ വന്നാൽ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും കോടിയേരി പറഞ്ഞു .

ചെന്നിത്തലയുടെ പടയൊരുക്കം ജാഥ ആരംഭിക്കുന്നതോടെ Udf ൽ പടയൊരുക്കം തുടങ്ങുമെന്നും കോടിയേരി പറഞ്ഞു . മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ കടന്നപ്പള്ളി രാമചന്ദ്രൻ ജാഥാംഗങ്ങളായ സത്യൻ മൊകേരി പി.എം. ജോയി പി.കെ. രാജൻ ഇ പി.ആർ വേശാല സ്കറിയ തോമസ് എന്നിവരും സംസാരിച്ചു . ആദ്യ ദിവസത്തെ പര്യടനം കാസർക്കോട് സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here