തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബിജു മുത്തത്തിക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്

കൈരളി- പീപ്പിള്‍ ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരളാ എക്‌സ് പ്രസിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ്.

കേരളാ എക്‌സ്പ്രസില്‍ സംപ്രേഷണം ചെയ്ത മീനാക്ഷിപ്പയറ്റ്’ എന്ന എപ്പിസോഡിനാണ് അവാര്‍ഡ്. മികച്ച ജീവചരിത്ര ഡോക്യുമെന്ററിക്കുള്ള പ്രത്യേക ജൂറി അവാര്‍ഡാണ് മീനാക്ഷിപ്പയറ്റ് കരസ്ഥമാക്കിയത്.

കളരിപ്പയറ്റിലെ ആണ്‍ മേധാവിത്തത്തിന്റെ കുത്തക തകര്‍ത്ത മീനാക്ഷിഗുരുക്കളുടെ അഭ്യാസജീവിതമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളാ എക്‌സ്പ്രസ് സംസ്ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ് നേടുന്നത്.

മികച്ച ഡോക്യുമെന്ററിക്ക് 2014ലും മികച്ച അവതാരകന് 2015ലും അവാര്‍ഡ് നേടിയിട്ടുണ്ട്. കൈരളി പീപ്പിള്‍ ടിവിയില്‍ ഏഴ് വര്‍ഷവും 350 എപ്പിസോഡും പിന്നിട്ട കേരളാ എക്‌സ്പ്രസിന് നേരെ കഴിഞ്ഞ മാസം സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയുമായി രംഗത്തു വന്നിരുന്നു.

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തെക്കുറിച്ചുള്ള ഭതെണ്ടികളുടെ ദൈവം’ എന്ന എപ്പിസോഡാണ് ആക്രമണത്തിനിരയായത്. അവതാരകന് നേരെ ആക്രമണ ഭീഷണിവരെയുണ്ടായി.

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തിരുവന്തപുരത്ത് കൈരളിയുടെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.  മാധ്യമരംഗത്ത് പരിപാടിക്ക് പിന്തുണയര്‍പ്പിച്ച് വലിയ കൂട്ടായ്മകള്‍ ഉയര്‍ന്ന് വരുന്നതിനിടെയാണ് സംസ്ഥാന അവാര്‍ഡിന്റെ തിളക്കം. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് ബിജു മുത്തത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News