സംഘമിത്രയാകാന്‍ ലണ്ടനില്‍ പോയി ആയുധ പരിശീലനം നടത്തി; അവസാന നിമിഷം നായികയെ മാറ്റി; ഇനി വാളെടുത്ത് പൊരുതാന്‍ ദിഷ പടാനി

200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ദിഷ പടാനി. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക ദിഷയായിരിക്കും. താന്‍ വളരെ ആവേശത്തിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും ദിഷ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തിരുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി ലണ്ടനില്‍ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു.

കുതിരപ്പുറത്ത് കയ്യില്‍ വാളേന്തിയിരിക്കുന്ന ശ്രുതി ഹാസന്റെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോഷനായി സംഘമിത്ര ടീമിനൊപ്പം ശ്രുതി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രുതിയെ ചിത്രത്തില്‍നിന്നും നിര്‍മാതാക്കള്‍ മാറ്റിയത്.

‘സംഘമിത്ര’ ചിത്രത്തില്‍ നിന്നും ശ്രുതി ഹാസനെ മാറ്റിയതായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചിത്രത്തില്‍നിന്നും ശ്രുതിയെ മാറ്റിയതിന്റെ കാരണം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

ചില സാഹചര്യങ്ങളാല്‍ സംഘമിത്രയില്‍ ശ്രുതി ഹാസനുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ തന്നെ മാറ്റിയതല്ല സ്വയം മാറിയതാണെന്ന് പറഞ്ഞ് ശ്രുതി തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here