സ്വരലയ ദേവരാജന്‍ ദേശീയ പുരസ്‌കാരം ഹരിഹരന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വരലയ ദേവരാജന്‍ ദേശീയ പുരസ്‌കാരം ഗായകനും സംഗീതജ്ഞനുമായ ഹരിഹരന്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ചലച്ചിത്ര സംഗീതത്തിലും ചലച്ചിത്രേതര സംഗീതത്തിലും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഹരിഹരനെന്ന് ജൂറി ചെയര്‍മാന്‍ എം.എ ബേബി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനുവരിയില്‍ തിരുവനന്തപുരത്ത് വച്ച് അവാര്‍ഡ് വിതരണം ചെയ്യും. വി.ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡിനായി അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലന്‍ അര്‍ഹനായി.

50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സ്വരലയ ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍, ചീഫ് കോഡിനേറ്റര്‍ ആര്‍.എസ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News