മുംബൈ: ഇന്ത്യ ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് 281 റണ്‍സ് വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. 125 പന്തില്‍ രണ്ട് സിക്സുകളും ഒമ്പത് ഫോറുകളും കോഹ്ലി നേടി.
കോഹ്ലിയുടെ ഇരുന്നൂറാമത്തെ മത്സരമാണിത്. കരിയറിലെ 31-ാം സെഞ്ച്വറി നേടിയ കൊഹ്ലി ഓസ്ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിംഗിനെ മറികടക്കുകയും ചെയ്തു.
#TeamIndia 280/8 in 50 overs (V Kohli 121) #INDvNZ #Virat200 pic.twitter.com/Kn0i8Wy6q1
— BCCI (@BCCI) October 22, 2017
ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റാണെന്നു തോന്നിക്കുന്ന തരത്തിലായിരുന്നു തുടക്കം. 30 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണ്‍മാര്‍ രണ്ടുപേരും പുറത്തായി. 20 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 9 റണ്‍സെടുത്ത ധവാനുമാണ് പുറത്തായത്.
പിന്നീട് കേദര്‍ ജാദവും വിരാട് കോഹ്ലിയും ഇന്നിങ്ങ്സ് നയിച്ചെങ്കിലും 12 റണ്‍സില്‍ നില്‍ക്കെ ജാദവും പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് 37 റണ്‍സെടുക്കവേ സൗത്തി പുറത്താക്കി.
ധോണി ക്രീസിലെത്തിയതോടു കൂടിയാണ് സ്കോര്‍ ബോര്‍ഡ് ചലിക്കാന്‍ ചുടങ്ങിയത്. മുന്‍ നായകനെ ഒരറ്റത്ത് നിര്‍ത്തി കോഹ്ലി കളി നയിച്ചു. ഇതിനിടെ ബൗര്ട്ടിന്റെ പന്തില്‍ ധോണി പുറത്തായി.
ഹര്‍ദിക് പാണ്ഡ്യെ (16), ഭുവനേശ്വര്‍ കുമാര്‍ (16) എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് പിന്നീട് കോഹ്ലി സകോര്‍ ഉയര്‍ത്തിയത്. കിവീസ് ബൗളര്‍മാരില്‍ ട്രെന്റ് ബൗള്‍ട്ട് നാല് ടിം സൗത്തി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
മൂന്ന് ഏകദിനവും ട്വന്റി ട്വന്റിയും അടങ്ങുന്നതാണ് പരമ്പര.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here