നിറഞ്ഞസദസില്‍ ‘വിരാഗ’ത്തിന്റെ ആദ്യപ്രദര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിനിമാസ് ഫിലിം സൊസൈറ്റിയുടെ ആദ്യ ചലച്ചിത്രമായ വിരാഗം പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം നിള തീയറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ നിരവധി പേരാണ് സിനിമ കാണാനെത്തിയത്.

ജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സൊസൈറ്റിയുടെ സെക്രട്ടറി അനസര്‍ ഷൈജുവാണ്.

യന്ത്രസംവിധാനങ്ങള്‍ ആശയ വിനിമയരംഗത്ത് കടന്നു കയറിയ കാലഘട്ടത്തില്‍ അവ മനുഷ്യബന്ധങ്ങളെ മാറ്റിമറിക്കുന്നതിനെ പറ്റിയും മനുഷ്യന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും വരുത്തുന്ന മാറ്റങ്ങളെ പറ്റിയുമാണ് വിരാഗം എന്ന ചിത്രം സംസാരിക്കുന്നത്.

സ്വതന്ത്ര സിനിമകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന ഫില്‍മോക്രസി ഫൗണ്ടേഷന്റെ സഹകരണത്തോടെ ജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിനിമാസ് ഫിലിം സൊസൈറ്റി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സൊൈസറ്റിയുടെ സെക്രട്ടറി കൂടിയായ അനസര്‍ ഷൈജുവാണ്.

നിരവധിപേരാണ് വിരാഗത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയത്. സിനിമയിലെ മിക്ക അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

2016 നവംബറില്‍ 12 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയുടെ തിരക്കഥ അഭിലാഷ് ബാബുവിന്റേതാണ്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോഗുല്‍ വി ബിയും. അഭിജിത്, ഡോണ്‍ ജോസ്, അഭിലാഷ് തട്ടത്തുമല, അര്‍ച്ചന പദ്മിനി, അനഘ സെബാസ്റ്റ്യന്‍, പാര്‍വ്വതി, കിഷോര്‍, ബാലാജി, റിയ എന്നിവരാണ് ചിത്രത്തിലെ അഭിനയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News