തണ്ണീര്‍മുക്കത്ത് സിപിഐഎം പ്രകടനത്തിന് നേരെ ആര്‍എസ്എസ്-ബിജെപി ആക്രമണം; വനിതകള്‍ ഉള്‍പ്പെടെ മൂന്നു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴ തണ്ണീര്‍മുക്കത്ത് സിപിഐഎം പ്രകടനത്തിന് നേരെ ആര്‍എസ്എസ്-ബിജെപി ആക്രമണം. ആക്രമണത്തില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ജില്ലാ പഞ്ചായത്തംഗം സിന്ധു, ഗ്രാമ പഞ്ചായത്തംഗം സുധര്‍മ സന്തോഷ്, എല്‍സി സെക്രട്ടറിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റിയംഗവുമായ ഗിരീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

രക്തസാക്ഷി വാരാചരണത്തിന് ഉയര്‍ത്തിയ കൊടി എടുത്തു കളഞ്ഞയിടത്ത് രണ്ടാമത് കൊടി ഉയര്‍ത്താന്‍ പ്രകടനമായി പോകുന്നതിനിടെയാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണത്തില്‍ പരുക്കേറ്റ രതീഷിനെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News