കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാരുടെ മാനസികപീഡനം; ആത്മഹത്യക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: കൊല്ലത്ത് അധ്യാപികമാരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.

കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി(15)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിന്് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിന്റെ ഇടവേള കഴിഞ്ഞ് ബെല്ലടിച്ച ശേഷമായിരുന്നു സംഭവം.

അധ്യാപികമാരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയതെന്ന് പിതാവ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.

ഗൗരിയുടെ ക്ലാസ് ടീച്ചര്‍ ക്രെസന്റ്, സഹോദരി പഠിക്കുന്ന എട്ടാം ക്ലാസിലെ ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News