ജര്‍മനിയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍

സൂപ്പര്‍ പോരാട്ടത്തില്‍ ജര്‍മനിയെ തകര്‍ത്ത് ബ്രസീല്‍ സെമി ഫൈനലില്‍ യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ടാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളി.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്രസീല്‍ രണ്ടാം പകുതിയില്‍ അക്രമിച്ചുകളിച്ചപ്പോള്‍ ജര്‍മന്‍ പ്രതിരോധനിര തകര്‍ന്നടിഞ്ഞു. കൊല്‍ക്കത്ത വിവേകാനന്ദ സ്റ്റേഡിയത്തിലെ സൂപ്പര്‍ പോരാട്ടത്തില്‍ ജര്‍മനിയെ തകര്‍ത്ത് ബ്രസീല്‍ സെമിഫൈനല്‍ യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം.

ആദ്യ പകുതിയുടെ 21ാം മിനിട്ടില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ ജര്‍മനി മുന്നിലെത്തി. വിജയം ജര്‍മനിക്കൊപ്പമാകുമെന്ന് ആരാധകര്‍ കരുതിയ നിമിഷങ്ങളായിരുന്നു പിന്നീട്. എന്നാല്‍ ആദ്യ പകുതിക്ക് ശേഷം തുടരെ തുടരെ ആക്രമിച്ചു കളിച്ച ബ്രസീല്‍ ജര്‍മന്‍ പ്രതിരോധത്തിന് കടുത്ത പരീക്ഷണാമാണ് നല്‍കിയത്.

57ാം മിനിട്ടിലും, 59ാംമിനിട്ടിലും തുടരെ മൂന്ന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ബ്രസീലിന് വലകുലുക്കാന്‍ കഴിഞ്ഞില്ല. 71ാം മിനിട്ടില്‍ വാവേഴ്‌സണ്‍ ബ്രസീലിന് സമനില ഗോള്‍ സമ്മാനിച്ചു.

തൊട്ട് പിന്നാലെ 77ാം മിനിട്ടില്‍ പൊളീനോ 25 വാരെ അകലെ നിന്നും നേടിയ തകര്‍പ്പന്‍ ഗോളിലൂടെ ബ്രസീല്‍ ജയം ഉറപ്പിച്ചു,

25ന് ഗുവാഹത്തിയില്‍ നടക്കുന്ന സെമിഫൈനലില്‍ ബ്രസീല്‍ ഇംഗ്ലണ്ടിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here