അദ്ഭുത ബാലന്റെ ചിറകില്‍ കുതിച്ച് സെന്റ് ജോര്‍ജ്

പാലാ: വ്യക്തിഗത ഇനങ്ങളിലെ ട്രിപ്പിളിനൊപ്പം റിലേയിലും സ്വര്‍ണം നേടി കായിക മേളയുടെ താരമായി മാറിയിരിക്കുകയാണ് മണിപ്പൂരില്‍നിന്നള്ള തങ്ജം സിങ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ മെഡല്‍ കൊയ്ത്ത് നടത്തിയ ഈ താരം.

അദ്ഭുത ബാലന്റെ ചിറകില്‍ സെന്റ ജോര്‍ജ് കോതമംഗലം കുതിച്ചു, ഒട്ടും കിതക്കാതെ. മണിപ്പൂര്‍ സ്വദേശിയായ ഈ ബാലന്‍ വാരിക്കുട്ടിയത് വ്യക്തഗത ഇനത്തിലെ പരമാവധി സ്വര്‍ണ വേട്ട.

വ്യക്തിഗത ഇനത്തില്‍ മൂന്നിലും സ്വര്‍ണം നേടിയതിനൊപ്പം, സ്വര്‍ണം നേടിയ 4ഃ100 മീറ്റര്‍ റിലേ ടീമിലും അംഗമാണ് ഈ വിദ്യാര്‍ത്ഥി. രണ്ട് വര്‍ഷം മുമ്പാണ് കോതമംഗലം സന്റ് ജോര്‍ജ് സ്ൂളിലെത്തിയത്. മലയാളം പഠിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതലായി സംസാരിക്കാന്‍ കഴിയില്ല.

മലയാളം നന്നായി പഠിക്കണം, ബിരുദം വരെ കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും തങ്ജം അലര്‍ട്‌സന്‍ സിങ് പറഞ്ഞു. 100 മൂറ്റര്‍ ഓട്ടം, ലോങ് ജമ്പ്, 80 മീറ്റര്‍ ഹഡില്‍സ് എന്നിവയിലായിരുന്നു തങ്ജമിന്റെ നേട്ടങ്ങള്‍.

അതേസമയം, അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളെ കൊണ്ടുവന്ന് ചില സ്‌കൂളുകള്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും ഇത് നല്ല പ്രവണതയല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി പ്രായം കുറച്ച് കാണിക്കുന്നതിനാലാണ് ആക്ഷേപം ഉന്നയിക്കുന്നത് എന്നാണ് വിമര്‍ശിക്കുന്നവര്‍ വിശദീകരിക്കുന്നത്.

ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് ദ്രോണാചാര്യ കെ.പി തോമസ് മാഷ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News