കാടിറങ്ങിവന്ന ഭീമന്‍ പക്ഷി നഗരം വിറപ്പിച്ചതിങ്ങനെ; അത്യപൂര്‍വ്വ ദൃശ്യങ്ങള്‍ കാണുക

റോഡിലിറങ്ങിയ ഭീമന്‍ പക്ഷിയെ കണ്ടപ്പോള്‍ ഗുവാഹട്ടിക്കാര്‍ ശരിക്കും വിറച്ചു. ഉള്‍ബാരിയിലെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

ജൂറാസിക്ക് പാര്‍ക്കിലേതുപോലെ പറന്നുവന്ന കൂറ്റന്‍ പക്ഷി കൊത്തികൊല്ലുമോ എന്ന് ചിലര്‍ഭയന്നു.മറ്റുചിലര്‍ അപൂര്‍വ്വ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി.

ഗുവാഹട്ടി മൃഗശാലാ അധികൃതരും വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു.
ജനങ്ങളുടെ പരിഭ്രാന്തി കണ്ടിട്ടാകണം പക്ഷി കാട്ടിലേയ്ക്ക് പറന്നകന്നു.

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹാര്‍ഗിയ പക്ഷിയാണ് നഗരത്തില്‍ ഇറങ്ങിയത്.അസമിലും കംബോഡിയയിലുമായി അവശേഷിക്കുന്നത് ആയിരത്തോളം എണ്ണം മാത്രം.

ഗുവാഹട്ടിയില്‍ ബറൂച്ച് കോളേജിന് സമീപമുളള വൃക്ഷങ്ങളാണ് പ്രധാന സങ്കേതം.ദീപാവലി ആഘോഷങ്ങള്‍ക്കിടെ അന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്ന പടക്കപ്പുകയില്‍ അസ്വസ്തയായ ഹാര്‍ഗിയ പക്ഷി വാസസസ്ഥലം വിട്ടിറങ്ങുകയായിരുന്നു.

നഗരം വാസസ്ഥലത്തേക്കാള്‍ ദുഷ്‌ക്കരമെന്ന് തിരിച്ചറിഞ്ഞ പക്ഷി നഗരക്കാഴ്ച്ചകള്‍ കണ്ടശേഷം തിരിച്ചുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News