ദില്ലിയില്‍ മലയാളി വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി; പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് രക്ഷിതാക്കള്‍

ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ പത്താംക്ലാസില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനിയെയും സുഹൃത്തായ സഹപാഠിയെയും കാണാതായതായി പരാതി.

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും. ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും മറ്റു പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുമായി സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പുറത്തുപോവുകയായിരുന്നു.

എന്നാല്‍ ഏറെ നേരം കഴിഞ്ഞും കുട്ടികള്‍ തിരിച്ചെത്താതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

കുട്ടികള്‍ കടയിലെത്തി ബുക്ക് വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്നില്ല. ഇവിടെ നിന്നും പെണ്‍കുട്ടികളെ കാണാതാകുകയായിരുന്നു എന്നാണ് ദില്ലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News