ഭര്‍ത്താവ് പലിശ നല്‍കിയില്ല; കാറില്‍ സഞ്ചരിച്ച യുവതിയെ മകന്റെ കണ്‍മുന്നിലിട്ട് വെടിവെച്ചുകൊന്നു; പ്രിയയുടെ കൊലപാതകം ഞെട്ടിക്കുന്നു

ദില്ലി; ഭര്‍ത്താവിന്റേയും മകന്റേയും കണ്‍മുന്നില്‍ വെച്ചാണ് ഗൂണ്ടാസംഘം യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. ദില്ലിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അരുകൊല അരങ്ങേറിയത്.

മുപ്പതു വയസ്സുള്ള പ്രിയമെഹ്‌റയാണ് കൊലപ്പെട്ടത്. മെഹ്‌റയുടെ ഭര്‍ത്താവും പലിശ ഇടപാടുകാരും തമ്മിലുള്ള തര്‍ക്കമാണ് ക്രൂരമായ കൊലയില്‍ കലാശിച്ചത്.

അഞ്ചുലക്ഷം രൂപ കടംവാങ്ങി

ഭര്‍ത്താവും മകനുമൊത്ത് കാറില്‍ സഞ്ചിരിക്കവെ ഷാലിമാര്‍ ബാഗ് പരിസരിത്തു വെച്ചാണ് പ്രിയ മെഹ്‌റക്ക് വെടിയേറ്റത്. പലിശ ഇടപാടുകാരില്‍നിന്ന് അഞ്ചുലക്ഷം രൂപ കടംവാങ്ങിയ പ്രിയയുടെ ഭര്‍ത്താവിനോട് നാല്‍പതുലക്ഷം രൂപയാണ് ഇവര്‍ തിരികെ ചോദിച്ചത്.

തന്നെയും കുടുംബത്തെയും നാലംഗസംഘം മറ്റൊരു കാറില്‍ പിന്തുടരുകയും പ്രിയക്കുനേരെ രണ്ടുവട്ടം വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്യ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News