ഇന്ത്യയില്‍ ചരിത്രം കുറിക്കാന്‍ കിവിപ്പട; ആദ്യ പരമ്പരവിജയം കൈയ്യെത്തും ദൂരെ; 231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

പുനെ ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് 231 റണ്‍സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ്‌നേടിയത്.

ഇന്ത്യന്‍ മണ്ണിലെ ആദ്യ പരമ്പര എന്നലക്ഷ്യയുമായിറങ്ങിയ കീവിസിന് തുടക്കത്തിലെ മുന്‍നിര ബാറ്റ്‌സ്മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (11), കോളിന്‍ മുന്റോ (10), ക്യാപ്റ്റന്‍ കീന്‍ വില്ല്യംസണ്‍ തുടക്കത്തിലെ നഷ്ടമായി.

ഒരവസരത്തില്‍ 4ന് 58 എന്ന നിലയില്‍ കൂപ്പുകുത്തിയ കീവിസിനെ മധ്യനിരയിലെ ഹെന്റി നിക്കോള്‍സ് (42), കോളിന്‍ ഡി ഗ്രാന്റഹോമി (41), ടോം ലാതം (38) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീ‍ഴ്ത്തി.  ജസ്പ്രിത് ഭുംറയും ചാഹലും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

കളിതുടങ്ങുന്നതിനു മുമ്പ് പിച്ചിന്റെ വിശദാംശങ്ങള്‍ പിച്ച് തയ്യാറാക്കിയ ക്യുറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കര്‍ വാതുവെപ്പുകാരായ അഭിനയിച്ച ഇന്ത്യാ ടുഡേ റിപ്പോട്ടര്‍മാര്‍ക്ക് നല്‍ക്കിയത് വിവദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News