ലോക ചരിത്രത്തില്‍ ആദൃമായി റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി

ലോക ചരിത്രത്തില്‍ ആദൃമായി റോബോട്ടിന് സൗദി അറേബ്യ പൗരത്വം കൊടുത്തു. സൗദി പൗരത്വം ലഭിച്ചുവെന്ന് സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് തന്നെയാണ് പറഞ്ഞത്.

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്. രാജൃത്തിന്റെ മെഗാ പ്രോജക്ടായ നിയോം സിറ്റിയുടെ ഭാഗമായാണ് സോഫിയയുടെ വരവ്.

ലോകത്തെ ഏറ്റവും ഇന്റലിജന്റായ യന്ത്രമനുഷ്യനാണ് സോഫിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതിക വിദ്യയോടെയാണ് സോഫിയയുടെ ജനനം.

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സംസാരത്തിനനുസരിച്ച് മുഖഭാവങ്ങളില്‍ മാറ്റം വരുത്താനും സോഫിയക്കു കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News