സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് താരം മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു. വിരമിക്കുന്ന കാര്യം മുപ്പത്തേഴുകാരിയായ ഹിംഗിസ് ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
ഡബ്‌ള്യുടിഎ ഫൈനല്‍സിനു ശേഷമാണ് ടെന്നീസില്‍നിന്നു വിരമിക്കുക. തായ് വാന്റ ചാന്‍ യുങ് ജാനിനൊപ്പമാണ് അവസാന ടൂര്‍ണമെന്റില്‍ ഹിംഗ്‌സ് കളിക്കുന്നത്.
25 ഗ്ലാന്‍സ്ലാം കിരീടങ്ങളാണ് ഈ ടെന്നീസ് സുന്ദരിയുടെ ഷെല്‍ഫിലെത്തിയത്. ഇതില്‍ അഞ്ചു കിരീടങ്ങള്‍ സിംഗിള്‍സിലും ഏഴെണ്ണം മിക്‌സഡ് ഡബിള്‍സിലും 13 എണ്ണം വനിതാ ഡബിള്‍സിലുമാണ്.
2003ല്‍ 22-ാം വയസില്‍ തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്നു ഹിംഗിസ് കോര്‍ട്ടില്‍നിന്നു വിരമിച്ചിരുന്നെങ്കിലും 2013ല്‍ ഹിംഗിസ് വീണ്ടും കോര്‍ട്ടിലേക്കു തിരിച്ചെത്തി.
ഇതിനുശേഷം പത്തു ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ഹിംഗിസ് ഷെല്‍ഫില്‍ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here